Therapy
Integrative Hypnotherapy is a great tool in Psychotherapies, for working with emotional issues. This can be a very useful method as it can have a tremendous effect of regulating emotion and over time work with brain chemistry.
Emotional issues is a phenomenon that occurs in a wide range of presentations such as borderline personality disorder, family problems, trauma, guilt, depression, worry, and other anxiety disorders. Integrative Hypnotherapy can work with emotional regulation in different ways.
മനഃശക്തിയുടെ അഭാവം മൂലം വന്നു കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾ നിരവധിയാണ്. ശരീരത്തിലെ മൊത്തം പ്രവർത്തനങ്ങളിലും മനസ്സിന്റെ സ്വാധീനം സുപ്രധാനമാണ്. അതുകൊണ്ടുതന്നെ മനസ്സ് ശരീരം മുഴുവൻ വ്യാപിച്ചു കിടക്കുന്നുവെന്ന് മനസ്സിലാക്കാം. ഇക്കാരണത്താ ൽ മാനസിക അസ്വാസ്ഥ്യമുള്ളവരിൽ അധികം പേർക്കും ശരീരത്തിനും അസ്വസ്ഥതകൾ ഉണ്ടായി രിക്കും. വിട്ടുമാറാത്ത ക്ഷീണം, തളർച്ച, വേദനകൾ, വയറ് സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ കണ്ടു വരുന്നു. ഇതിന്റെ കാരണങ്ങൾ പലപ്പോഴും മെഡിക്കൽ ടെസ്റ്റുകളിൽ കണ്ടെത്താൻ കഴിയാറി ല്ല. മനസ്സിനെ ഒരു അവയവമായി എടുക്കുമ്പോൾ തലച്ചോറിന്റെ (brain) പ്രവർത്തനങ്ങളായിട്ടാണ് മെഡിക്കൽ സയൻസ് കാണുന്നത്.
ഉൾഭയം, അമിത ചിന്തകൾ, ഒന്നിലും താൽ പര്യമില്ലാത്ത അവസ്ഥ, മടി, അലസത, സംശയ ചിന്തകൾ, കുടുംബ പ്രശ്നങ്ങൾ, പല വിധത്തിലു ള്ള രോഗങ്ങളുണ്ടെന്ന് തോന്നൽ, മരണ ഭയം, കുറ്റബോധം, ഉറക്കക്കുറവ്, ആളുകളുമായി സ്വാത ന്ത്ര്യമായി ഇടപെടാൻ കഴിയായ്ക, ഉൾവലിയുന്ന സ്വഭാവം, ആത്മഹത്യ ചിന്തകൾ, നിരാശ തുടങ്ങി യ അനുഭവങ്ങൾ ഉണ്ടാകുന്നു. (പാരമ്പര്യം, ചില ഹോർമോൺ തകരാറുകൾ, തലച്ചോറിലെ കെമി ക്കൽ ഇംബാലൻസിംഗ് തുടങ്ങിയവ കൊണ്ടും ഉണ്ടാകാം.) ഇങ്ങനെ കാരണങ്ങൾ എന്തുതന്നെ യായാലും മനസ്സിനെ നിയന്ത്രിക്കാനും ചിന്തകളെ പോസിറ്റീവായി മാറ്റിയെടുക്കാനും, മനഃശക്തി (mind power) വർദ്ധിപ്പിക്കാനും നമുക്ക് സാധിച്ചാൽ മാത്രമേ അസ്വസ്ഥതകളിൽ നിന്നും രോഗങ്ങളിൽ നിന്നും ആശ്വാസം കണ്ടെത്താൻ കഴിയുകയുള്ളൂ.
ഇതെല്ലാം ഒരു ദിവസം കൊണ്ട് നേടിയെ ടുക്കാവുന്നതല്ല. ഹിപ്നോട്ടിക് ചികിത്സ, കൗൺസിലിംങ്ങ്, ഇമോഷണൽ ഫ്രീഡം തെറാപ്പി, പോസറ്റീവ് മൈന്റ് പ്രോഗ്രാമിംഗ്, ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്, വിവിധ തര ധ്യാന (Meditation/Relaxation) പരിശിലനങ്ങൾ, മോട്ടിവേഷൻ മെത്തേഡുകൾ തുടങ്ങിയ വയിലൂടെ പടിപടിയായി മനസ്സിന്റെ കഴിവുകൾ വർദ്ധിപ്പിക്കുവാനും മനോ നിയന്ത്രണവും മനശാ ന്തിയും കൈവരിക്കാനും സാധിക്കുന്നു.